മണ്ണുത്തി. കേന്ദ്ര കേരള സർക്കാരുകൾ പെൻഷനേഴ്‌സിനെതിരെ ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നു എന്നാരോപിച്ച് ഒല്ലൂർ നിയോജക മണ്ഡലം കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മണ്ണുത്തി മഹാത്മ സ്‌ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളത്തിലെ സർവീസ് പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടി കൊടിയുടെ നിറം നോക്കാതെ നിലകൊള്ളുന്ന മതേതരത്വ ജനാധിപത്യ സംഘടനയാണ് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എന്ന് പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത് കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് പറഞ്ഞു. സമ്മേളത്തിൽ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് സി.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം ധർമമരാജൻ പൂക്കാടൻ, ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, സെക്രട്ടറി നൗഷാദ് എൻ.എസ്, ഈനാശു എന്നിവർ സംസാരിച്ചു.


0 Comments