പുരോഗതിയുടെ പാതയിൽ കണ്ണാറ എ.യു.പി സ്‌കൂൾ


കണ്ണാറ. ആധുനിക വിദ്യാഭ്യാസ രീതികളെ പ്രയോജനപ്പെടുത്തി പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നോട്ട് കുതിക്കുകയാണ് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സാമൂഹിക ബാധ്യത ഉൾക്കൊ ണ്ട് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിനെ ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് സ്‌കൂളിനുണ്ടായത്. മാത്യു നൈനാൻ പ്രസിഡന്റായിരുന്ന കാലത്താണ്  സഹകരണ ബാങ്ക് കണ്ണാറ സ്‌കൂൾ സ്വന്തമാക്കിയത്. അദ്ദേഹം സ്‌കൂൾ മാനേജരായി വന്ന കാലത്തുതന്നെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളുടെ വി കസനത്തിന് തുടക്കമിട്ടിരുന്നു. അധികം വൈകാതെ ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിൽസൻ ചെമ്പനാൽ സ്‌കൂളിന്റെ മാനേജരായി ചുമതലയേറ്റു. ആറു വർഷത്തിനുശേഷം അദ്ദേഹം ഇപ്പോൾ മാനേജർ പദവിയിൽ നിന്ന് വിരമിക്കുകയാ ണ്. സമഗ്രമായ പരിഷ്‌കാരങ്ങളാണ് ഈ കാലയളവിൽ സ്‌കൂളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത് എന്ന് ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്, പി.ടി.എ പ്രസിഡന്റ് എം.പി വർഗീസ് എന്നിവർ പറഞ്ഞു.
പാണഞ്ചേരി ബാങ്കിന്റെ ട്രഷററും സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി അംഗവുമായ എം.പി സാബുവും വിരമിക്കുകയാണ്.

പരിചയ സമ്പന്നരായ അധ്യാപകർ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നയിക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ശനിയാഴ്ചകളിൽ പ്രത്യേക പരിശീലനം നൽകും. വിവിധ സ്‌കോളർഷിപ്പുകൾക്കുള്ള പരിശീലനങ്ങളും നൽകുന്നു. പ്രീപ്രൈമറി ക്ലാസ്സുകളിൽ മോണ്ടിസ്സോറി ബേസ്ഡ് ആക്റ്റിവിറ്റികൾ, ചിത്രരചനാ പരിശീലനം, മ്യൂസിക് ക്ലാസ്സുകൾ എന്നിവയുമുണ്ട്. കായിക വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കായി കുട്ടികൾക്ക് ഫുട്‌ബോൾ കോച്ചിംഗ്, കരാട്ടെ പരിശീലനം തുടങ്ങിയവ നൽകുന്നു. ചിൽഡ്രൻസ് പാർക്കും ഫുട്‌ബോൾ ഗ്രൗണ്ടും ഉണ്ട്. എല്ലാ ക്ലാസുകളിലും മൈക്ക് സ്ഥാപിച്ചു കൊണ്ടുള്ള ടോക്ക് ബാക്ക് സംവിധാനം, ചെറിയ ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേകം ഫർണിച്ചറുകൾ, ഇക്കോ ക്ലബ്ബ്, ഗണിത ശാസ്ത്രക്ലബ്ബ് എന്നിവയും പ്രവർത്തിക്കുന്നു.



Post a Comment

0 Comments