ചുവന്നമണ്ണ്. സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഏപ്രിൽ 21 മുതൽ 23 വരെ ആഘോഷിക്കുന്നു. പൂവഞ്ചിറ കുരിശുപള്ളിയിലും ചുവന്നമണ്ണ് പള്ളിയിലുമായി നടക്കുന്ന പെരുന്നാൾ ശ്രുശൂഷകൾക്ക് ഓർത്തഡോക്‌സ് സഭ വക്താവ് ഫാ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ജോൺ ബേബി, ഫാ. ഡേവിഡ് തങ്കച്ചൻ, ഫാ. ഫിലിപ്പ് കുര്യൻ, എന്നിവർ നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ്, പെരുനാൾ ജനറൽ കൺവീനർ കെ.പി. ഔസേഫ് കാവനാകുടിയിൽ, ഇടവക ട്രസ്റ്റി ഷിബു വർഗീസ് മാമല, സെക്രട്ടറി എബി വർഗീസ് കാരമല എന്നിവർ അറിയിച്ചു.


0 Comments