പാണഞ്ചേരി സഹകരണ ബാങ്ക് മുടിക്കോട് ബ്രാഞ്ച് കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും


പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ മുടിക്കോട് ബ്രാഞ്ചിനായി നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ഏപ്രിൽ 28 വെള്ളിയാഴ്ച റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇതോടൊപ്പം നടക്കും. രാവിലെ 8.30ന് മുടിക്കോട് ബ്രാഞ്ച് കെട്ടിടത്തിൽ  നടക്കുന്ന ഉദ്ഘാടന ചടങ്ങിന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് മുഖ്യാതിഥി ആയിരിക്കും. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഫ്രാൻസീന ഷാജു കർഷക ഗ്രൂപ്പുകളെ ആദരിക്കും. വനിതാ സ്വയം സഹായ സംഘങ്ങളെ ജില്ലാ പഞ്ചായത്തംഗം പി.എസ് വിനയനും ആദരിക്കും. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ എടിഎം കാർഡിന്റെ പ്രകാശനവും നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ, സെക്രട്ടറി ഇൻ ചാർജ് എ.വി ജോജു എന്നിവർ അറിയിച്ചു.



Post a Comment

0 Comments