ചെമ്പൂത്രയിൽ വയോധികയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


പട്ടിക്കാട്. 65 വയസ്സുള്ള വയോധികയെ ലൈംഗിക പീഡനത്തിനിരയാക്കിയ പാണഞ്ചേരി കുരങ്ങൻപാറ മേപ്പുറത്ത് സുമേഷിനെ (37) പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 15 ന് രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. സമീപവാസിയായ വയോധികയുടെ അടുത്ത് ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചെന്ന ഇയാൾ വയോധിക ഭക്ഷണം എടുക്കുന്നതിനിടെ അവരെ ബലമായി പിടിച്ചു വലിച്ചിഴച്ച് മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ അതിക്രമത്തിൽ ശരീരത്തിൽ പലയിടത്തും ഇവർക്ക് സാരമായ പരിക്കുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വയോധിക അടുത്ത ദിവസം രാവിലെ തന്നെ പീച്ചി പോലീസിൽ പരാതി നൽകി. പ്രതി സുമേഷ് ചെമ്പൂത്രയിൽ ഉണ്ടെന്ന് ഒല്ലൂർ എസിപി പി.എസ് സുരേഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഏപ്രിൽ 17 ന് രാവിലെ പീച്ചി എഎസ്‌ഐ ജയേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അയ്യപ്പദാസ്, ഷിനോദ് എന്നിവർ ചേർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. എസിപി പി.എസ് സുരേഷ്, പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന്  മുമ്പിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



Post a Comment

0 Comments