കണ്ണാറയിൽ വൈസ്‌മെൻ ക്ലബ്ബ് രൂപീകരിച്ചു


കണ്ണാറ. വൈസ്‌മെൻ ഇന്റർനാഷണൽ തൃശ്ശൂർ ഡിസ്ട്രിക്ടിന് കീഴിൽ കണ്ണാ റയിൽ വൈസ്‌മെൻ ക്ലബ്ബ് രൂപീകരിച്ചു. റീജ്യണൽ ഡയറക്ടർ  പി.ഐ അനിൽ ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ ക്ലബ്ബ് ഓഫ് വെള്ളാനി ഹിൽസിന്റെ നേതൃത്വത്തിലാണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബ് മെമ്പർമാരുടെ പ്രവേശന ചടങ്ങിന് റീജ്യണൽ സെക്രട്ടറി മധു പണിക്കരും, ഇൻസ്റ്റലേഷൻ റീജ്യണൽ ട്രഷറർ കെ. എം ഷാജിയും, ഫ്‌ലാഗ് പ്രെസന്റേഷൻ മുൻ ഡിസ്ട്രിക്ട് ഗവർണർ അനിത ബെന്നിയും, ചാർട്ടർ പ്രസന്റേഷൻ ഡിസ്ട്രിക്ട് ഗവർണർ അരവിന്ദാക്ഷനും നിർവഹിച്ചു. ക്ലബ്ബ് ഭാരവാഹികളായി രവീന്ദ്രൻ (പ്രസിഡന്റ്),  ജോസ് (സെക്രട്ടറി), ഷാജി വർഗീസ് (ട്രഷറർ)  എന്നിവർ ചുമതലയേറ്റു.



Post a Comment

0 Comments