നീലിപ്പാറയിൽ ഇഫ്താർ സംഗമം നടത്തി


പട്ടിക്കാട്. നീലിപ്പാറയിൽ വെച്ച് നടത്തി വരാറുള്ള ഇഫ്താർ സംഗമം അഞ്ചാം വർഷവും നടത്തി. സംഗമം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെയും ഇഫ്താർ സംഗമത്തിലും പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. സനിൽ വാണിയംപാറ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർമാരായ സുബൈദ അബൂബക്കർ, ഷീല അലക്‌സ്, പൊതുപ്രവർത്തകരായ പി.ടി. റെജി, ജിനേഷ് പീച്ചി, മാത്യു നൈനാൻ, ഷാബു നീലിപ്പാറ, മൊയ്തീൻകുട്ടി, കെ. അബൂബക്കർ, കെ.കെ. രാമചന്ദ്രൻ, മുസ്തഫ, കുഞ്ചുപ്പ, ഷാഹിദ്, റഷീദ്, മമ്മു, തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments