കേരള സ്‌റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത്


തൃശൂർ. കേരള സ്‌റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ 'നിയമ സഹായം വീട്ടുപടിക്കൽ' എന്ന ലക്ഷ്യത്തോടെയുള്ള മൊബൈൽ അദാലത് വാൻ ജില്ലയിൽ പര്യടനം നടത്തുന്നു. പാർശവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന് സൗജന്യ നിയമസഹായം ഉറപ്പ് വരുത്തുക, നിയമസാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഏപ്രിൽ 25 മുതൽ മെയ് 25 വരെയാണ് പര്യടനം. സ്വത്തുതർക്കം, കുടുംബപ്രശ്‌നങ്ങൾ, സർക്കാർ അനുകൂല്യങ്ങൾ സംബന്ധിച്ച പരാതി, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവക്കാണ് നിയമപരമായി തീർപ്പുകൽപ്പിക്കുക. തർക്കപരിഹാരം ആവശ്യം ഉള്ളവർ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റികളുമായോ ബന്ധപ്പെടേണ്ടതാണ്. രാവിലെ 10 മണി മുതൽ 5 മണി വരെ സിറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  ഡിഎൽഎസ്എ തൃശൂർ 04872363770, ടിഎൽഎസ്‌സി തൃശൂർ 0487 2363323, മുകുന്ദപുരം ടിഎൽഎസ്‌സി 04802950399,  ചാവക്കാട് ടിഎൽഎസ്‌സി 0487 2952018, കൊടുങ്ങല്ലൂർ ടിഎൽഎസ്‌സി 8078741350, തലപ്പിള്ളി ടിഎൽഎസ്‌സി 04884295301, 8086218179 എന്നി നമ്പറുകളിൽ ബന്ധപെടുക.



Post a Comment

0 Comments