അത്യാഹിതം സംഭവിച്ചവർക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള പരിശീലന പരിപാടി പഞ്ചായത്തിൽ നടന്നു


പട്ടിക്കാട്. അത്യാഹിതം സംഭവിച്ച ഒരു വ്യക്തിയെ വിദഗ്ധമെഡിക്കൽ സംഘത്തിന് മുന്നിൽ എത്തിക്കുന്നതിനു മുൻപ് നൽകേണ്ട പ്രഥമ ശുശ്രൂഷകളിൽ പരിശീലനം നൽകുകയാണ് ആസ്റ്റർമെഡിസിറ്റിയുടെ ബി ഫസ്റ്റ് എന്ന പരിപാടിയിലൂടെ. പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ നിർവഹിച്ചു. അപകടങ്ങളിൽ പെടുന്ന ഒരാളെ രക്ഷപ്പെടുത്തുന്നതിനായി പ്രാഥമികമായ നടപടികൾ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുക, അല്ലെങ്കിൽ അതിനുവേണ്ട പരിശീലനം നൽകുക എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയാണ് ബി ഫസ്റ്റ് എന്ന പേരിൽ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതെന്ന് പി പി രവീന്ദ്രൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ആശുപത്രി അതികൃതർ എടുക്കുന്ന സമീപനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സംരംഭത്തിലൂടെ അത്യാഹിതത്തെ തുടർന്നു ആശുപത്രിയിൽ എത്തുന്നതിനു മുമ്പുള്ള മരണ നിരക്ക്  കുറയ്ക്കാനും ജീവൻ രക്ഷിക്കുവാനും സഹായിക്കുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. 2022 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ച ഈ പ്രോഗ്രാം വിവിധ പഞ്ചായത്തിൽ, കോളേജ്, സ്‌കൂൾ, കോർപ്പറേറ്റുകളിൽ എല്ലാം പരിശീലനം നൽകി വരുന്നതായും അവർ പറഞ്ഞു. ആസ്റ്റർ മെഡിസിറ്റി എമർജൻസി വിഭാഗത്തിലെ ഡോക്ടർ വൈശാഖ്, സീനിയർ സ്റ്റാഫ് നേഴ്‌സ് ജീവൻ ദർശൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments