പീച്ചി. എല്ലാ മതങ്ങളെയും കൂട്ടിയിണക്കി മതനിരപേക്ഷമായി ആഘോഷങ്ങൾ പങ്കുവെയ്ക്കാവുന്ന സാമൂഹ്യ അന്തരീക്ഷമാണ് നിലവിൽ കേരളത്തിൽ ഉള്ളതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഡിഎംസിയുടെ ആഭിമുഖ്യത്തിൽ പീച്ചിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയ്ക്ക് ഏപ്രിൽ മാസം ആഘോഷങ്ങളുടെ മാസമാണെന്നും ഈസ്റ്ററും, വിഷുവും, റംസാനും കഴിഞ്ഞ് പൂരാഘോഷങ്ങളിലേയ്ക്ക് ജില്ലയിലെ ജനങ്ങൾ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പീച്ചി ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രമേഷ്, വാർഡ് മെമ്പർ ബാബു തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.


0 Comments