തൃശൂർ. വിഷു പ്രമാണിച്ച് കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാധ്യതകൾ ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന വിപണന മേളയ്ക്ക് കലക്ട്രേറ്റ് അങ്കണത്തിൽ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃതത്തിൽ ഒരുക്കിയ ജില്ലാതല വിഷു വിപണന മേള കലക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. 'വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം' എന്ന ആശയവുമായി വിവിധ മേഖലകളിലെ 14 സ്വയംപര്യാപ്ത സംരഭക യൂണിറ്റുകളെ സംഘടിപ്പിച്ചാണ് കുടുംബശ്രീ മേള ഒരുക്കിയിരിക്കുന്നത്. വിപണന മേള ഏപ്രിൽ 13 വരെ രാവിലെ 9.30 മുതൽ 5.30 വരെയുണ്ടാകും.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.സി നിർമ്മൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, കുടുംബശ്രീ സംരംഭകർ എന്നിവർ പങ്കെടുത്തു.


0 Comments