ഇന്ന് പുലർച്ചെ 5 30നാണ് അപകടമുണ്ടായത്. നെന്മാറ വല്ലങ്ങി വേല കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന കാർ പന്തലാംപാടത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിന് പുറകിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ജോർജുകുട്ടി ഇരുന്നിരുന്ന ഭാഗം പൂർണമായും തകർന്നു. കാർ വെട്ടി പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. വടക്കുഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


.jpg)
0 Comments