പാണഞ്ചേരി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ വൈസ്‌മെൻ ക്ലബ്ബ് ഓഫ് വെള്ളാനി ഹിൽസ് ആദരിച്ചു


പട്ടിക്കാട്. തൃശൂർ താലൂക്കിന് കീഴിൽ വരുന്ന 78 വില്ലേജുകളിൽ 2022-23 സാമ്പത്തിക വർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച 5 വില്ലേജുകളിൽ ഒന്നായി മാറിയ പാണഞ്ചേരി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ വൈസ്‌മെൻ ക്ലബ്ബ് ഓഫ് വെള്ളാനി ഹിൽസ് ആദരിച്ചു. വില്ലേജ് ഓഫീസർ ടി.കെ അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ക്ലബ് പ്രസിഡന്റ് ലിക്സ്സൺ മൈക്കിൾ, സെക്രട്ടറി മുരളികൃഷ്ണൻ, ഡിസ്ട്രിക് സെക്രട്ടറി ബെന്നിവടക്കൻ, ക്ലബ്ബ് ട്രഷറർ ഹരിദാസൻ എന്നിവർ ചേർന്നാണ് ആദരിച്ചത്.



Post a Comment

0 Comments