വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആയുധവും പരിശീലനവും നൽകും: മന്ത്രി എ കെ ശശീന്ദ്രൻ


പീച്ചി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മതിയായ ആയുധവും പരിശീലനവും നൽകുമെന്ന് വനം വന്യജീവി വകുപ്പ്  മന്ത്രി എ.കെ. ശശീന്ദ്രൻ. പീച്ചി കെഎഫ്ആർഐ ഓഡിറ്റോറിയത്തിൽ നടന്ന വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാച്ചർമാർക്ക് മുടക്കമില്ലാതെ വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. വകുപ്പിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിന് ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. 
എൻഒസി ലഭിക്കുന്നതിനു ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. വനവുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കും പരിവേഷ് പോർട്ടൽ വഴി അപേക്ഷ ലഭിക്കുന്നില്ല എന്ന പരാതി  പരിഹരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിവേഷ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കു ന്നതിനായുള്ള പരിശീലനം നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Post a Comment

0 Comments