മാമുക്കോയ ഓർമ്മയായി


കോഴിക്കോട്. പ്രശസ്ത നടൻ മാമുക്കോയ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.05ന് ആയിരുന്നു അന്ത്യം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആയിരുന്നു ജനനം. കോഴിക്കോട് എംഎം ഹൈസ്‌കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സുഹറയാണ് ഭാര്യ. മുഹമ്മദ് നാസർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ. 

1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതിത്തിന് തുടക്കം. പെരുമഴക്കാലം എന്ന ചിത്രത്തിലെ കഥാപാത്രം 2004ലെ കേരള സംസ്ഥാന പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായിട്ടുണ്ട്. ഹാസ്യപ്രധാനമായ കഥാപാത്രങ്ങൾ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന മാമുക്കോയ സ്വഭാവ നടൻ എന്ന നിലയിലും അംഗീകരിക്കപ്പെട്ടിരുന്നു.



Post a Comment

0 Comments