ദേശീയപാത കൊമ്പഴയിൽ കാർ മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. പാവറട്ടി സ്വദേശികളായ ഡാരിയൽ (18), അശ്വിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലേ ആറ് മണിക്ക് കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. ടയർ റിസോൾ ഇളകി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ സർവീസ് റോഡിലേയ്ക്ക് മറിയുകയായിരുന്നു. ദേശീയപാത ആംബുലൻസും ഹൈവേ പട്രോളിംഗ് ടീമും സ്ഥലത്തെത്തി.



Post a Comment

0 Comments