നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് വാണിയംപാറ കുളത്തിലെ മീൻപിടിത്തം


വാണിയമ്പാറ. നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് വാണിയംപാറ കുളത്തിലെ മീൻപിടിത്തം തകൃതിയായി നടക്കുന്നതായി പരാതി. വേനൽ കടുത്തതോടെ വെള്ളം കിട്ടാതെ ദുരിതത്തിലായ സമയത്താണ് ഉള്ള വെള്ളത്തിൽ ചേറു കലക്കുന്ന പരിപാടിയുമായി ഏതാനും ചിലർ രംഗത്തെത്തിയത്. നിലവിൽ വാണിയംപാറ കുളത്തിനോട് ചേർന്നുള്ള കുടിവെള്ള പദ്ധതിയുടെ കിണറിൽ നിന്നാണ് വെള്ളം ഉപയോഗിച്ചുവന്നിരുന്നത്.  കിണറിലെ വെള്ളം വറ്റിയ സാഹചര്യത്തിൽ കുറച്ചുകാലമായി കുളത്തിലെ വെള്ള മാണ് ഇവിടേക്ക് പമ്പ് ചെയ്തു കൊടുക്കുന്നത്. കുളത്തിലെ ചേറും വെള്ളവും കലങ്ങി വെള്ളം പമ്പ് ചെയ്തു കൊടുക്കാൻ പറ്റാത്ത സ്ഥിതിയായി. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗങ്ങളായ ഷീല അലക്‌സ്, സുബൈദ അബൂബക്കർ എന്നിവരുടെ യും സനിൽ വാണിയംപാറ, ഷീജ വിജയൻ തുടങ്ങിയവരുടെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചു. കുളം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അവർ പറഞ്ഞു. കുടിവെള്ള ക്ഷാമത്തിന് താൽക്കാലിക പരിഹാരം എന്ന നിലയ്ക്ക് ടാങ്കറിൽ വെള്ളം എത്തിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments