ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി


വാണിയംപാറ. നീലിപ്പാറയിൽ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാർ ഇവരെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും അംഗത്വം നൽകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ മികവാണ് എ.ഐ.വൈ.എഫ് ഒല്ലൂർ മണ്ഡലം സെക്രട്ടറിയും സിപിഐ ലോക്കൽ കമ്മിറ്റി മെമ്പറുമായ സുദേവൻ ഗുരുക്കൾ ഉൾപ്പെടെ പതിനഞ്ചോളം പേർ ബിജെപിയിലേക്ക് വന്നതിന് കാരണമെന്ന് അനീഷ് കുമാർ പറഞ്ഞു. വാണിയംപാറയിലെ സിഐടിയു യൂണിയൻ സെക്രട്ടറിയുടെ സഹോദരനും ബിജെപിയിൽ ചേർന്നതയി പാർട്ടി വക്താക്കൾ പറഞ്ഞു. സുദേവൻ ഗുരുക്കളുടെ കളരി സംഘത്തിൽ വച്ച് ചേർന്ന യോഗത്തിൽ ബിജെപി പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻദാസ് അധ്യക്ഷത വഹിച്ചു. ഒല്ലൂർ നിയോജകമണ്ഡലം പ്രഭാരി റോഷൻ, സ്‌റ്റേറ്റ് കൗൺസിൽ അംഗം വി.എ സുനിൽകുമാർ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻ.എച്ച്, സുബീഷ് ഇന്ദ്രവജ്ര, ജോസ് കുഴുപ്പിൽ, അജി താളിക്കോട്, ജയൻ പൂശ്ശേരി, അനിൽ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments