മണിയൻകിണർ, താമരവെള്ളച്ചാൽ ആദിവാസി കോളനികളിൽ വിഷു കൈനീട്ടവുമായി സുരേഷ് ഗോപിയെത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണിയൻകിണർ താമരവെള്ളച്ചാൽ ആദിവാസി കോളനികളിൽ വിഷു കൈനീട്ടവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി എത്തി. രാവിലെ 10.30ന്  മണിയൻകിണർ കോളനിയിൽ എത്തിയ താരത്തെ കോളനിവാസികൾ തനത് കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ചു. തുടർന്ന് 11.30ന് താമരവെള്ളച്ചാൽ കോളനിയിലെത്തി. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, പീച്ചി മണ്ഡലം പ്രസിഡന്റ് പ്രീനീഷ് നടുവിലവളപ്പിൽ, കർഷകമോർച്ച തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അജി എം.പി, ജയൻ പൂശേരി, വൈസ് പ്രസിഡന്റ് സുബീഷ് ഇന്ദ്രവജ്ര, സജി, പ്രദീപ് കുമാർ, ഏരിയ പ്രസിഡന്റുമാരായ ബിബിൻ, നിതിൻ, സെക്രട്ടറിമാരായ ബൈജു ജോസ്, ഗിരീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Post a Comment

0 Comments