സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രവർത്തക യോഗം ചേർന്നു


പട്ടിക്കാട്. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രവർത്തക യോഗം പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ യോഗം ഉദ്ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ എല്ലാ ലോക്കൽ ഘടകങ്ങളിലും പാർട്ടി പ്രവർത്തകരുടെ യോഗങ്ങൾ നടന്നുവരികയാണ്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് തിരിച്ചുപിടിക്കുക എന്ന വലിയൊരു ലക്ഷ്യം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടെന്നും അതിനായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.  എംഎൻ സ്മാരകം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ പുതുക്കി പണിയുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, ഷിജോൺ പട്ടിക്കാട്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എ. അബൂബക്കർ, വി.എ മൊയ്തീൻ, കെ.വി. ലളിത, രമ്യ രാജേഷ്, മത്തായി, രാജേഷ്, നിജു, സുബൈദ അബൂബക്കർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments