100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പു തൊഴിലാളികളെ ആദരിച്ചു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ മയിലാട്ടുംപാറ വാർഡിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ആദരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, താമരവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, സിഡിഎസ് ദീപ എൽദോസ്, എഡിഎസ്സുമാർ, മേറ്റ്മാരായ സിൻട്രല ലൂവിസ്, ജയന്തി ജോയ്, സുനിത ജയാനന്ദൻ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments