പട്ടിക്കാട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പാണഞ്ചേരി പഞ്ചായത്തിലെ മൂന്ന് സിബിഎസ്ഇ സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ജീവൻ ജ്യോതി പബ്ലിക് സ്‌കൂൾ താളിക്കോട്, സെ. അൽഫോൻസ പബ്ലിക് സ്‌കൂൾ പട്ടിക്കാട്, സെ. ആന്റൺ വിദ്യാപീഠം വിലങ്ങന്നൂർ എന്നീ സ്‌കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 94.4 ശതമാനം മാർക്കു നേടി സെ. ആന്റൺ വിദ്യാപീഠത്തിലെ അനാമിക പുരുഷൻ പഞ്ചായത്തിൽ ഒന്നാമതെത്തി. അതേ സ്‌കൂളിലെ ക്രിസ്റ്റീന സജി (92%), ദേവ് ആനന്ദ് വി.പി. (90%), ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിലെ അയന ബിജു (94%), ആവണി കെ.പി (93.2%), അദൈ്വത ബിനു (92.4%), അലീന സജി (91.4%), തീർത്ഥ എസ്.എം (91.4%), എൽഷേബ ഏബെൻ (91%), ദിയ വിനു (90%) എന്നിവരാണ് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ.
0 Comments