പട്ടിക്കാട്. യൂറോലീപ് ഇമിഗ്രേഷൻ കൺസൾട്ടൻസി & ജർമൻ ലാംഗ്വേജ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ജർമ്മൻ ഭാഷ പരിശീലനകേന്ദ്രം പട്ടിക്കാട് പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം അന്ന രാജൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഷൈലജ വിജയകുമാർ, കെ.പി ചാക്കോച്ചൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം പി.ജെ. അജി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.എം. പൗലോസ്, മാനേജിങ് ഡയറക്ടർ കെ.എസ് സുനീഷ്, ഡയറക്ടർ ലിനെറ്റ് സണ്ണി എന്നിവർ പങ്കെടുത്തു.
ജിഎൻഎം, പിബിഎസ്‌സി, ബിഎസ്‌സി, എംഎസ്‌സി, നഴ്‌സിങ് പഠിച്ചവർക്ക് സൗജന്യ ജർമൻ ഭാഷാ പരിശീലനവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും ഏറ്റവും മികച്ച ജർമൻ ക്ലാസുകളായ എ വൺ, എ ടു, ബി വൺ, ബി ടു എന്നിവയുടെ പരിശീലനം ഇവിടെ ലഭ്യമാണെന്നും മാനേജിംഗ് ഡയറക്ടർ കെ എസ് സുനീഷ്, ഡയറക്ടർ ലിനെറ്റ് സണ്ണി എന്നിവർ പറഞ്ഞു. ദിവസേന രണ്ടര മണിക്കൂർ ഓൺലൈൻ ക്ലാസും ഓഫ്‌ലൈൻ ക്ലാസും നൽകും. പഠനശേഷം ജർമ്മനിയിൽ രജിസ്‌ട്രേഡ് നേഴ്‌സായി സൗജന്യ പ്ലൈസ്‌മെന്റ് അസിസ്റ്റൻസും, ജർമൻ ഭാഷ പഠിച്ചവർക്ക് സൗജന്യമായി ജർമ്മനിയിലേക്ക് പോകുന്നതിനുള്ള അവസരം ഒരുക്കുമെന്നും അവർ പറഞ്ഞു.


0 Comments