വീണ്ടശ്ശേരി വാർഡിൽ 100 ദിനം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു


കണ്ണാറ. വീണ്ടശ്ശേരി വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം പൂർത്തീകരിച്ച തൊഴിലാളികളെ ആദരിച്ചു. പുത്തൻപുരയ്ക്കൽ അജിയുടെ ഭവനത്തിൽ നടന്ന പരിപാടിയിൽ 21 പേരെയാണ് ആദരിച്ചത്. സരോജിനി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ബീന പൗലോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗം സ്വപ്‌ന രാധാകൃഷ്ണൻ, തൊഴിലുറപ്പ് എഇ ജിതിൻ, ഓവർസിയർ ശീതൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments