പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീതിപരത്തി നാടോടി സംഘം വിലസുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയായി എടപ്പലം, ആൽപ്പാറ, പീച്ചി, കല്ലിടുക്ക്, തെക്കുംപാടം എന്നീ സ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ നിന്നും പാത്രങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടു പോവുകയും, കോഴി താറാവ് എന്നിവയെ തല്ലിക്കൊന്ന് കൊണ്ടുപോവുകയും ചെയ്യുന്നതായി ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പറഞ്ഞു. ആക്രിസാധനങ്ങൾ പെറുക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളിൽ എത്തുന്നത്. വീടുകളിൽ നിന്ന് സാധനങ്ങൾ എടുക്കുന്ന സമയത്ത് തടയാൻ ചെന്ന സ്ത്രീകളെ ഇവർ സംഘം ചേർന്ന് ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി ദിനീഷ് പറഞ്ഞു
കഴിഞ്ഞ ദിവസം മണ്ടൻചിറയിലെ ഒരു വീട്ടിൽ എത്തിയ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറഞ്ഞു. നാടോടി സംഘത്തിന്റെ ആക്രമങ്ങളുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനും, പീച്ചി പോലീസ് സ്‌റ്റേഷനിലും പരാതി നൽകുമെന്നും ദിനീഷ് പറഞ്ഞു.


0 Comments