വാണിയംപാറ. പൊതുപ്രവർത്തകനായ പട്ടിക്കാട് സ്വദേശി ബാബു കൊള്ളന്നൂർ വാണിയംപാറ ഇ.കെ.എം യുപി സ്‌കൂളിന് വൈറ്റ് ബോർഡുകൾ സംഭാവനയായി നൽകി. ബോർഡുകൾ ഹെഡ്മിസ്ട്രസ് ആർ.ഓമന ഏറ്റുവാങ്ങി. സ്‌കൂളിലെ 25 ഓളം ക്ലാസ് മുറികളിൽ വൈറ്റ് ബോർഡുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിൽ ഏതാനും ക്ലാസുകളിലേക്കുള്ള ബോർഡുകളാണ് ബാബു കൊള്ളന്നൂർ നൽകിയത്. അക്കാദമികമായി വാണിയംപാറ സ്‌കൂൾ വലിയ പുരോഗതി നേടിയിട്ടുണ്ട്. എന്നാൽ സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും കഴിയാവുന്ന സഹായങ്ങൾ ചെയ്യുമെന്നും ബാബു കൊള്ളന്നൂർ പറഞ്ഞു.


0 Comments