സംസ്ഥാന പട്ടയമേള മെയ് 14ന് തൃശൂരിൽ


തൃശൂർ. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്  സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 14ന് ഞായറാഴ്ച രാവിലെ 11ന് നിർവഹിക്കും. തൃശ്ശൂർ ജില്ലയിലെ പുറമ്പോക്ക് പട്ടയങ്ങൾ, സുനാമി പട്ടയങ്ങൾ, വനഭൂമി പട്ടയങ്ങൾ, കോളനി പട്ടയങ്ങൾ, ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ  തുടങ്ങി പതിനായിരത്തിലേറെ പട്ടയങ്ങൾ മേള വഴി വിതരണം ചെയ്യും. ചടങ്ങിൽ റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി  ഡോ. ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും.



Post a Comment

0 Comments