പട്ടിക്കാട്. ഗവ സ്‌കൂൾ എസ്എസ്എൽസി 82 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 'ക്ലാസ്‌മേറ്റ് 82' റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് ഡ്രീം സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്ലാസ്‌മേറ്റ് അംഗം എം.എം വത്സൻ അധ്യക്ഷത വഹിച്ചു. 41 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചുപഠിച്ച കൂട്ടുകാരെ കണ്ടെത്തി റീ യൂണിയൻ സംഘടിപ്പിച്ച അണിയറ പ്രവർത്തകരെ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അഭിനന്ദിച്ചു.
വർഷങ്ങൾക്ക് മുൻപ് അറിവിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു നൽകി സ്‌കൂൾ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ പത്മിനി ടീച്ചർ, ആനി മാത്യു ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്ലാസ്സ്‌മേറ്റ് ചെയ്തുവരുന്ന വിദ്യാഭ്യാസ, വിവാഹ ധനസഹായങ്ങളും, സമൂഹ്യ പ്രവർത്തനങ്ങളും സംബന്ധിച്ച റിപ്പോർട്ട് ചടങ്ങിൽ അവതരിപ്പിച്ചു. ബെന്നി വടക്കൻ, രമണൻ, സാംജി വർഗീസ് എന്നിവർ സംസാരിച്ചു. തുടർന്നുനടന്ന കലാ സന്ധ്യക്ക് ജാക്‌സൺ, സന്തോഷ്, മജീദ്, ബഷീർ, റെയ്‌സൺ, രാജീവ്, ജോർജ് മേക്കാട്ടിൽ, ഭാസ്‌കരൻ, നസ്സീർ, തുടങ്ങിയവർ നേതൃത്വം നൽകി. കുടുബാംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ക്ലാസ്സ്‌മേറ്റ് അംഗങ്ങളെയും മക്കളെയും ചടങ്ങിൽ ആദരിച്ചു.


0 Comments