മുടിക്കോട് യുവസമിതിയുടെ പൂർവ്വകാല സൗഹൃദ കുടുംബ സംഗമം നടത്തി


പട്ടിക്കാട്. മുടിക്കോട് യുവസമിതിയുടെ പൂർവ്വകാല സൗഹൃദ കുടുംബ സംഗമം 'ഓർമ്മകളിലെ യുവസമിതി' എന്ന പേരിൽ നടത്തി. മുടിക്കോട് 33 കൊല്ലം മുൻപ് ആരംഭിച്ച യുവസമിതി എന്ന കൂട്ടായ്മയിലെ പൂർവ്വകാല അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടത്തിയത്. ചെമ്പൂത്ര പാൽ സൊസൈറ്റി ഹാളിൽ വച്ച് നടന്ന പരിപാടി മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തിന്റെ മുഖമുദ്രയായി മാറാൻ യുവസമിതിക്ക് സാധിച്ചു എന്നും ഒരുപാട് പ്രതിസന്ധികളും, സങ്കീർണ്ണതകളും തരണം ചെയ്താണ് യുവസമിതി ഒരു നാടിന്റെ ശബ്ദമായി മാറിയതെന്നും ജോർജ് പൊടിപ്പാറ പറഞ്ഞു. യുവസമിതിക്ക് തുടക്കം കുറിച്ച ടി.എം. സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ എ.എ. മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. ശ്രീജു, ഷൈലജ വിജയകുമാർ, ആരിഫാ റാഫി, യുവസമിതി ക്ലബ്ബ് സെക്രട്ടറി കെ.എ. ഷെജീർ, കൂട്ടായ്മ അംഗങ്ങളായ ഒ.കെ. സുകുമാരൻ, കെ.ബി. സന്തോഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പൂർവ്വകാല അംഗങ്ങളെ ആദരിച്ചു. പൊതുസമ്മേളനത്തിന് ശേഷം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments