ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സമ്മർ ക്യാമ്പും ശിൽപശാലയും സംഘടിപ്പിച്ചു


പട്ടിക്കാട്. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സമ്മർ ക്യാമ്പും ശിൽപശാലയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റും അഡ്വക്കേറ്റ് ജനറലുമായ അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ് നിർവഹിച്ചു. ഓരോ സംസ്ഥാനങ്ങൾക്കും അതിന്റേതായ പ്രാധാന്യം നൽകിക്കൊണ്ട് അതിന് അനുസരിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തി കൊണ്ടാണ് ഭരണഘടനാ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ സംയോജിത രൂപമായ ഒരു യൂണിയനാണ് ഭരണഘടന എന്നും, പൂർണ്ണമായും കേന്ദ്രീകൃത സ്വഭാവമുള്ള ഭരണ സംവിധാനത്തെ അല്ല ഭരണഘടനാ ദാദാക്കൾ ആവിഷ്‌കരിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ലോയേഴ്‌സ് യൂണിയൻ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന സേവ് കോൺസ്റ്റിറ്റിയൂഷൻ, സേവ് ഡെമോക്രസി, എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, തലങ്ങളിലും, വിദ്യാലയങ്ങളിലും, തൊഴിൽ ശാലകളിലും ഭരണഘടന വിഷയങ്ങൾ ആസ്പദമാക്കി സെമിനാറുകളും പഠന പരിപാടികളും ഉൾപ്പെടുത്തി ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്.  ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ തീം 'അഭിഭാഷകർ ജനഹൃദയങ്ങളിലേക്ക്' എന്നതാണ്. ഈ പദ്ധതിയിലേക്ക് വേണ്ട ഫാക്കൽറ്റികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് സമ്മർ ക്യാമ്പും ശില്പശാലയും സംഘടിപ്പിച്ചത്. പരിപാടിയുടെ സംഘാടകസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി. രവീന്ദ്രൻ, യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. സി.ജെ. വിമൽ, യൂണിയൻ അഖിലേന്ത്യ കൗൺസിൽ അംഗം കെ.ഡി. ബാബു, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജി മോഹൻ ഗോപാൽ, കേരള ഹൈക്കോടതി അഡ്വേ. വി.എൻ ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. സുനിൽ എന്നിവർ ഭരണഘടനയുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിച്ചു



Post a Comment

0 Comments