വ്യാപാരി വ്യവസായി സമിതി പതാക ദിനം ആചരിച്ചു

പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മെയ് 10 പതാകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പട്ടിക്കാട്  സെന്ററിൽ വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി തോമസ് സാമുവേൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സണ്ണി പി.പി, ട്രഷറർ കൃഷ്ണൻകുട്ടി, മുൻ ട്രഷറർ  സിറിൽ പി. തോമസ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ എബിൻ ഗോപുരം, റോയ് സി.സി, ജോജി, മറ്റു നിരവധി വ്യാപാരികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments