കവിതാ സമാഹാരം പ്രകാശനം ചെയ്തു


പട്ടിക്കാട്. യുവകവി എൽദോസ് ജോസ് പനംകുറ്റിയിൽ എഴുതിയ നമ്മളിടങ്ങൾ എന്ന കവിതാ സമാഹാരം ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് കവിയും, നാടക തിരക്കഥാകൃത്തും, സംവിധായകനുമായ ജിബു കൊച്ചുചിറ പ്രകാശനം ചെയ്തു. ഭൂമിയുടെ നിശബ്ദതകൾക്ക് പോലും ഭാഷ നൽകുന്നവരാണ് കവികൾ എന്ന് ജിബു കൊച്ചുചിറ അഭിപ്രായപ്പെട്ടു. മഴത്തുള്ളി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കവിതാസമാഹാരം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ സിഎംഐ ഏറ്റുവാങ്ങി. ചാലക്കുടി കാർമൽ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ എൽദോസ് ജോസിന്റെ ആദ്യകവിതാ സമാഹരമാണ് നമ്മളിടങ്ങൾ. പട്ടിക്കാട് പൂവൻചിറ സ്വദേശിയാണ് എൽദോസ്.



Post a Comment

0 Comments