പീച്ചി. പഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം 'ചിരിക്കിലുക്കം' പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസിലോ ശരീരത്തിലോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കുട്ടികളെ അവരുടെ മാതാപിതാക്കൾക്ക് തിരിച്ചേൽപ്പിക്കേണ്ടത് ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു അങ്കണവാടികളിൽ നിന്നും അങ്കണവാടി പ്രവർത്തകർക്കെതിരെ ഒരു പരാതികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയിലാട്ടുംപാറ പൂളച്ചുവട് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ അനു ഷാജി, ഹെൽപ്പർ കോമളം വി.കെ, വാർഡ് വികസന കൺവീനർ എം.പി. സാബു, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ജിനേഷ് പീച്ചി, വി.ടി. ജോൺ, സജി കട്ടച്ചിറ, രാജമ്മ പുരുഷോത്തമൻ, സുരേന്ദ്രൻ വാഴപ്പിള്ളി, ഗംഗാധരൻ മാസ്റ്റർ, രക്ഷകർത്താക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments