പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ കാറിടിച്ച് വഴുക്കുംപാറ കുന്നുംപുറം വീട്ടിൽ സാബുവിന് ഗുരുതര പരിക്കേറ്റു. ബിഎംഎസ് യൂണിയൻ തൊഴിലാളിയാണ് സാബു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന സാബുവിനെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് സാബുവിനെ ഇടിച്ചത്.
0 Comments