പട്ടിക്കാട് . കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയത്തെ തുടർന്ന് പാണഞ്ചേരി, പീച്ചി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. വിലങ്ങന്നൂർ സെന്ററിൽ നിന്നും പട്ടിക്കാട് സെന്റർ വരെ വാദ്യ ഘോഷങ്ങളോടെയാണ് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചത്. വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്ന എല്ലാവർക്കും ആവേശം നൽകുന്ന വിജയമാണ് കർണ്ണാടകത്തിൽ കോൺഗ്രസ് നേടിയതെന്നും ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാർത്ഥ്യമായെന്നും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് പറഞ്ഞു. കേരളത്തിൽ അഴിമതി വിരുദ്ധ പോരാട്ടം കോൺഗ്രസ് ശക്തമാക്കുമെന്നും അഭിലാഷ് പറഞ്ഞു.
അഭിലാഷിനെ കൂടാതെ പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, പഞ്ചായത്ത് അംഗം ഷൈജു കുര്യൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിന്ദു ബിജു, ബ്ലെസ്സൺ വർഗീസ് തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി.


0 Comments