പട്ടിക്കാട്. ദേശീയപാതയിൽ തമ്പുരാട്ടിപടി ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് മാസ് പെറ്റീഷൻ നൽകി. ഇതിന്റെ ഭാഗമായി കലവറകുന്ന്, താണിപ്പാടം ലക്ഷംവീട്, കല്ലിടുക്ക്, തമ്പുരാട്ടിപടി എന്നീ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി. തുടർന്ന് തൃശ്ശൂർ ജില്ലാ കളക്ടർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ദേശീയപാത പ്രൊജക്ട് ഡയറക്ടർ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് പരാതി നൽകി. സർവ്വീസ് റോഡ് സമരസമിതി കൺവീനർ സി.എം ദാമോധരൻ, പഞ്ചായത്തംഗം എം.ജെ. അനീഷ്, മുരളി പട്ടിയിൽ, സാബു എടപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
0 Comments