വാർഡ് മെമ്പർ ഇടപെട്ടു; ക്യാൻസർ രോഗിയായ മുരുകന് സുരക്ഷിതമായ വീടൊരുങ്ങി


പീച്ചി. ക്യാൻസർ രോഗിയായ അമ്പലക്കുന്ന് സ്വദേശി മുരുകനും കുടുംബത്തിനും ഇനി ഭയാശങ്കകളില്ലാതെ തലചായ്ക്കാം. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യന്റെ നേതൃത്വത്തിൽ മുരുകന്റെ വീടിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചു. മേൽക്കൂര തകർന്ന് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമായിരുന്ന ചോർന്നൊലിക്കുന്ന വീട്ടിലാണ് മുരുകനും കുടുംബവും കഴിഞ്ഞിരുന്നത്. സാമ്പത്തിക പരാധീനതകളും ചികിത്സാ ചെലവുകളും മൂലം വീടിന്റെ കേടുപാടുകൾ പരിഹരിക്കാൻ ആ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. 

മുരുകന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ മെമ്പർ ഇക്കാര്യം പ്രവാസിയായ തെക്കേക്കുളം തുണ്ടിയിൽ അനു ജോർജ്ജിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെ മെമ്പറും സുഹൃത്തുക്കളും ചേർന്ന് മേൽക്കൂര പൂർണമായും മാറ്റി വീടിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചു നൽകുകയായിരുന്നു. വാർഡിൽ സുരക്ഷിതമായ വീടില്ലാത്ത എല്ലാവർക്കും വീടും രോഗികൾക്ക് ചികിത്സാ സഹായവും നൽകാൻ രാഷ്ട്രീയ വ്യത്യാസം കൂടാതെ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന്  ഷൈജു കുര്യൻ പറഞ്ഞു. 

സജി ആൻഡ്രൂസ്, ദീപക് വെള്ളക്കാരി, മനു പി രവി, കുരിയാക്കോസ് ഫിലിപ്പ്, കെ.സി ചാക്കോ, ജിനീഷ് മാത്യു, ടിജി പീച്ചി, ലിനു തോപ്പിൽ , മോഹനൻ കുമ്പിളിൽ, ആന്റണി നായങ്കര, എം.എം ഗംഗാധരൻ, ബാലാജി, കൃപ കോട്ടുവാല, ഉമ്മച്ചൻ, ഷിബു പീറ്റർ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.



Post a Comment

0 Comments