തൃശൂർ ആർടിഒ ഉദ്യോഗസ്ഥർ സ്‌കൂൾ ബസുകളുടെ സുരക്ഷാ പരിശേധന നടത്തി


പട്ടിക്കാട്. തൃശൂർ ആർടിഒയുടെ കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസ് പരിശോധന മണ്ണുത്തി ഡോൺബോസ്‌ക്കോ സ്‌കൂളിൽ വെച്ച് നടന്നു. 200 വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. ഇതിൽ പ്ലാറ്റ് ഫോം സുരക്ഷിതമല്ലാത്തവ, ജിപിഎസ് കാലാവധി കഴിഞ്ഞവ, സ്പീഡ് ഗവർണർ കാലിബ്രേഷൻ കാലാവധി കഴിഞ്ഞവ, സ്പീഡ് ഗവർണർ ശരിയായി പ്രവർത്തിക്കാത്തവ, തേഞ്ഞുപോയ ടയറുകൾ ഉള്ളവ എന്നീ അപാകതകൾ കണ്ട അറുപതോളം വാഹനങ്ങളെ തിരിച്ചയച്ചതായി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജെ. വിപിൻ പറഞ്ഞു. ഇവ പരിഹരിച്ച വാഹനങ്ങൾക്ക് മാത്രമേ ഫിറ്റ്‌നസ് സ്റ്റിക്കർ നൽകൂ. ഫിറ്റ്‌നസ് സ്റ്റിക്കർ ഇല്ലാത്ത സ്‌കൂൾ ബസുകൾക്ക് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 150 ഓളം സ്‌കൂൾ ഡ്രൈവർമാർക്ക് പരിശീനല ക്ലാസ്സ് നൽകി. സ്‌കൂൾ വാഹനങ്ങളെ വിദ്യാ വാഹൻ ആപ്പുമായി ബന്ധിപ്പിച്ച് രക്ഷിതാക്കൾക്ക് സ്‌കൂൾ വാഹനങ്ങളുടെ സഞ്ചാരപാത കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും പരിപാടിയുടെ ഭാഗമായി നടത്തി. തൃശൂർ ആർടിഒ കെ.കെ. സുരേഷ്‌കുമാർ, ജോ.ആർടിഒ കെ. രാജേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.എം. രവികുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഒ.കെ ബിനോയ്, കെ.ജെ. വിപിൻ, പയസ് ഗിറ്റ്, എസ്. ദീപക്, പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments