പി.ആർ ഫ്രാൻസിസിന്റെ ചരമവാർഷിക ദിനം ആചരിച്ചു


പട്ടിക്കാട്. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പി.ആർ ഫ്രാൻസിസിന്റെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിന അനുസ്മരണം നടത്തി. കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഒല്ലൂരിന്റെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ച പി.ആർ ഫ്രാൻസിസ് ആണ് മലയോര ജനതയ്ക്ക് പട്ടയം നൽകുന്നതിന് നേതൃത്വം നൽകിയതെന്ന് അഭിലാഷ് പറഞ്ഞു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത പിആർ ഫ്രാൻസിസ് ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ഡിസിസി സെക്രട്ടറി, കെപിസസി എക്‌സിക്യൂട്ടിവംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നതായി യോഗം അനുസ്മരിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി ജോൺ  മണ്ഡലം സെക്രട്ടറി സജി ആൻഡ്രൂസ്, ഐഎൻടിസി പ്രവർത്തകരായ പ്രേമൻ, അബി, രതീഷ്, ബിനു, അലൻഡ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments