പട്ടിക്കാട്. പൊതുജനാരോഗ്യ മേഖലയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരുടെ ജീവന് സംരക്ഷണം നൽകാൻ കഴിയാത്ത ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാൻ രാപകൽ അത്യാധ്വാനം ചെയ്യുന്ന ഡോക്ടർമാർ പോലും പോലീസുകാരുടെ കണ്മുന്നിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെടുകയാണ്. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ നൽകാതെ കേരളത്തിലെ ആഭ്യന്തര വകുപ്പും, പോലീസും നിഷ്‌ക്രിയരായിരിക്കുകയാണ്. ഡോ. വന്ദന കൊലചെയ്യപ്പെട്ട ശേഷം മന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവന തികച്ചും ലജ്ജാകരമാണെന്നും രാജിവെച്ച് പൊതുസമൂഹത്തോട് അവർ പരസ്യമായി മാപ്പ് പറയണമെന്നും ഡോ. നിജി ജസ്റ്റിൻ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലീലാമ്മ ടീച്ചർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ, ഷിബു പോൾ, ബിന്ദു ബിജു ഇടപ്പാറ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷൈജു കുര്യൻ, ജിസൺ സണ്ണി, സജാദ് ഇബ്രാഹിം, ജിഫിൻ ജോയ്, ആൽവിൻ എഡിസൺ, ജിതിൻ മൈക്കിൾ, ജോജോ കണ്ണാറ, ഷാജൻ വഴുക്കുംപാറ, ശരത്ത്, സിബിൻ, സജിത്ത്, അർജുൻ, ലിജോ, ഷനൂപ് വാണിയംപാറ, ഫസീല നിഷാദ്, ജോഷി ജോർജ്, ജൂബിൾ എന്നിവർ സമരത്തിന് നേതൃത്വം നൽകി.


0 Comments