പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാചരിച്ചു


മണ്ണുത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനമാചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് അതനുസരിച്ച് ദീർഘവീക്ഷണത്തോടെ രാജ്യപുരോഗതിക്കായി നിരവധി കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയ ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് എം.എൽ. ബേബി പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.യു. മുത്തു, ബിന്ദു കാട്ടുങ്ങൽ, സി.വി. ജോസ്, നൗഷാദ് മാസ്റ്റർ, ഭാസ്‌കർ കെ. മാധവൻ, കെ.എം. പൗലോസ്, ടി.വി. തോമസ് സഫിയ ജമാൽ, ജോണി അരിമ്പൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.




Post a Comment

0 Comments