രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാചരിച്ചു


മുടിക്കോട്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് ഇരുപത്തി മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ചാത്തംകുളം സെന്ററിൽ വെച്ചു നടത്തിയ അനുസ്മരണ ചടങ്ങ് ഷിജോ പി. ചാക്കോ ഉദ്ഘാടനം ചെയ്തു. പരമേശ്വരൻ കുറുമാമ്പുഴ അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് സാബു മണപ്പുറത്ത്, കബീർ താഴ്ത്ത്പറമ്പിൽ, സ്‌നേഹവിലാസൻ താളിക്കോട്, അസീസ് പുതുവിട്ടിൽ, മുത്ത് മുടിക്കോട്, കുഞ്ഞിഖാദർ കുരിക്കപിടിക, മുരളി കുറുപ്പത്ത്പറമ്പിൽ, അബ്ദുൾ റഹ്മാൻ കുരിക്കപ്പിടിക, ബാബു കുമ്പളത്ത് പറമ്പിൽ, സിദ്ധിക്ക് താഴ്ത്ത് പറമ്പിൽ, ജോയ് കളപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments