പട്ടിക്കാട് ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം


പട്ടിക്കാട്. പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 'ജോയേട്ടൻസ്' ഹോട്ടലിന് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ ഹോട്ടലിന് മുൻവശത്തെ ഗ്ലാസ് തകർന്നു. കഴിഞ്ഞ എട്ട് വർഷമായി പഞ്ചായത്ത് പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന് നേരെ ആദ്യമായാണ് ഇത്തരം ഒരു ആക്രമണമെന്ന് ഉടമ പട്ടിക്കാട് സ്വദേശി മാടാനി വീട്ടിൽ ജോയി പറഞ്ഞു. ഇന്നലെ രാത്രി കട അടച്ചു പോയതിന് ശേഷമാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. രാവിലെ കട തുറക്കാൻ എത്തിയപ്പോൾ ഗ്ലാസ് കഷണങ്ങൾ കടയുടെ ഉള്ളിലും പരിസരത്തുമായി ചിതറി കിടക്കുന്നതാണ് കണ്ടത്. ഇതുമായി ബന്ധപ്പെട്ട് പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമുള്ളതായി വ്യാപക പരാതികൾ ഉണ്ടെങ്കിലും ഇതിനെതിരെ അധികൃകർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.



Post a Comment

0 Comments