ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് സായാഹ്ന സത്യാഗ്രഹം സംഘടിപ്പിച്ചു


മണ്ണുത്തി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ എഐസിസി പ്രഖ്യാപിച്ച ' സത്യമേവ ജയതേ ' സായാഹ്ന സത്യാഗ്രഹം  സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ, ആർഎസ്എസ് ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും  പ്രതിപക്ഷത്തെ  ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത  കേസിന് പിന്നിലെന്നും എം.പി വിൻസെന്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, ഭാസ്‌കരൻ ആദംകാവിൽ, എം.എൽ .ബേബി, മണ്ഡലം പ്രസിഡന്റുമാരായ എം.യു. മുത്തു, ബാബു തോമസ്, ബിന്ദു കാട്ടുങ്ങൽ, ജേക്കബ് പോൾ, കെ.പി ചാക്കോച്ചൻ, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജിത്ത് ചാക്കോ, പ്രവീൺ രാജു, ബിന്ദു ബിജു, കെ.എൻ.വിജയകുമാർ, റോയ് കെ. ദേവസ്സി, എ.എസ് മേഹനൻ, ഷിബു പോൾ, ടി എസ് മനോജ് കുമാർ, ഇ.എസ് അനിരുദ്ധൻ തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.



Post a Comment

0 Comments