പി.കെ.ആർ പിള്ളയ്ക്ക് കോൺഗ്രസ് ആദരാഞ്ജലികൾ അർപ്പിച്ചു


കണ്ണാറ. അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്  പികെആർ പിള്ളയ്ക്ക് കോൺഗ്രസ് ആദരാഞ്ജലികൾ അർപ്പിച്ചു. യുഡിഎഫ് തൃശ്ശൂർ ജില്ലാ ചെയർമാൻ എം.പി. വിൻസെന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, ഡിസിസി സെക്രട്ടറിമാരായ കെ.കെ ബാബു, സജി പോൾ, മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, ഷിബു പോൾ, എ.സി മത്തായി എന്നിവർ പി.കെ.ആർ പിള്ളയുടെ മണ്ടൻചിറയിലുള്ള വസതിയിൽ എത്തിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. കാലം എന്നുമോർക്കുന്ന ഒട്ടേറെ നല്ല ചിത്രങ്ങൾ നിർമ്മിക്കുകയും നിരവധി  കലാകാരന്മാരെ കൈപിടിച്ചുയർത്തുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു പി.കെ.ആർ പിള്ള എന്ന് എം.പി വിൻസെന്റ് പറഞ്ഞു. മഹിമ പീച്ചീ മലയോര മഹോത്സവത്തിന്  അദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും മറക്കുവാൻ കഴിയില്ല എന്നും എംപി വിൻസന്റ് അനുസ്മരിച്ചു.



Post a Comment

0 Comments