അഖിലയുടെ വിവാഹ സ്വപ്നങ്ങൾക്ക് സ്വർണ്ണ ചാരുത നൽകി സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി


പട്ടിക്കാട്.
ഞായറാഴ്ച വിവാഹിതയായ തമ്പുരാട്ടി പറമ്പ് കിഴക്കുടൻ അനിതയുടെ മകൾ അഖിലയുടെ വിവാഹത്തിന് ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകിയിരിക്കുകയാണ് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി. അച്ഛൻ മരിച്ചതിനെ തുടർന്ന് അമ്മ അനിത കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഇവരുടെ കുടുംബം മുന്നോട്ടുപോകുന്നത്. ഇവരുടെ അവസ്ഥ അറിഞ്ഞ സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി അഖിലയുടെ വിവാഹത്തിന് ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ നൽകുകയായിരുന്നു. വിവാഹ തലേന്ന് വീട്ടിലെത്തിയ സെറാഫ്‌സ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രനും ചേർന്ന് സ്വർണാഭരണങ്ങൾ അഖിലക്ക് സമ്മാനിച്ചു. ഈ വർഷം 5 പെൺകുട്ടികൾക്കായി 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് സെറാഫ്‌സ് നൽകിയിട്ടുള്ളത്. സെറാഫ്‌സ് പ്രവർത്തകരായ എബ്രഹാം നാഞ്ചിറ, ഈശോ ജോയ്, ജോസ്, ഷാജി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments