ഒരു ലക്ഷം കർഷക സമിതി: പാണഞ്ചേരി കൃഷിഭവൻ യൂണിറ്റ് യോഗം ചേർന്നു


പട്ടിക്കാട്. കേരള സർക്കാർ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ കാർഷിക മേഖലയിൽ ഒരു ലക്ഷം കർഷകർക്കായുള്ള പ്രത്യേക തൊഴിൽ ദാന പദ്ധതി അംഗങ്ങളുടെ പാണഞ്ചേരി യൂണിറ്റ് യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു യോഗം ഉദ്ഘാടനം ചെയ്തു. പദ്ധതിയിലെ അംഗങ്ങളുടെ പെൻഷൻ തുക പൊതുഫണ്ടിൽ നിന്ന് നൽകണമെന്നും പെൻഷൻ തുക 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ചേർത്തലയിൽ മെയ് 20 ന് നടക്കുന്ന സമിതിയുടെ സിൽവർ ജൂബിലി സമ്മേളനത്തിൽ പാണഞ്ചേരി യൂണിറ്റിൽ നിന്നും 50 പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വിൽസൻ സി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് സൗമ്യ, സമിതി സംസ്ഥാന ട്രഷറർ സബത്ത്, സി.കെ ഷൺമുഖൻ, ലില്ലി ചെറിയാൻ, ജയൻ കുറ്റിൽ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments