വിലങ്ങന്നൂർ ശ്രീനാരായണ സമാജത്തിന്റെ കുടുംബ സംഗമം നടത്തി


പട്ടിക്കാട്. വിലങ്ങന്നൂർ ശ്രീനാരായണ ഗുരുദേവ ധർമ്മസമാജത്തിന്റെ നേതൃത്വത്തിൽ 'സന്ദേശം 2023' എന്ന പേരിൽ കുടുംബ സംഗമം നടത്തി. പരിപാടിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ശ്രീനാരായണഗുരുദേവന്റെ ജീവിതത്തെ പാഠമാക്കി മുന്നോട്ടുപോവുകയാണ് ഓരോ ഭരണാധികാരികളും ചെയ്യേണ്ടതെന്നും ഇന്ത്യയിൽ ജനാധിപത്യവൽക്കരണം എഴുതിച്ചേർക്കുന്നതിന് എത്രയോ മുൻപ് ജീവിതം കൊണ്ട് ജനാധിപത്യവാദിയായിരുന്ന മഹത് വ്യക്തിത്വം ആയിരുന്നു ശ്രീനാരായണഗുരുദേവൻ എന്നും മന്ത്രി പറഞ്ഞു. ചേർത്തല വിശ്വഗാജി മഠം ശ്രീമദ് ആസ്പർശാനന്ദ സ്വാമികൾ ഗുരു ധർമ്മ പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അന്നദാന മണ്ഡപ സമർപ്പണ ചടങ്ങ് നിർവഹിച്ചു. പഞ്ചായത്തംഗം ഷൈജു കുര്യൻ, പുഷ്പ ദിവാകരൻ, സമാജം സെക്രട്ടറി ദർശൻ, രക്ഷാധികാരി എം.എൻ. സുകുമാരൻ, കെ.എ. ജോതികുമാർ, കെ.ബി. സോമൻ, മിനി മുരളി എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments