ബാലസംഘം വേനൽ തുമ്പി കലാജാഥയ്ക്ക് പട്ടിക്കാട് സ്വീകരണം നൽകി


പട്ടിക്കാട്. ബാലസംഘം മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വേനൽതുമ്പി കലാജാഥക്ക് പട്ടിക്കാട് സ്വീകരണം നൽകി. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്വീകരണ യോഗം സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖല കോർഡിനേറ്റർ ബുഷ്‌റ ഹാരിസ് അധ്യക്ഷത വഹിച്ചു. ബാലസംഘം പാണഞ്ചേരി മേഖല കൺവീനർ പി.ജെ. അജി, മുൻ ഏരിയ പ്രസിഡന്റ് ആഷ്‌ലി ഹാരിസ്, സരുൺ ചാണോത്ത്, സി.എം. ദാമോദരൻ, അജിത, ലത കൃഷ്ണൻകുട്ടി, രതിമോൾ, ബാനു നീലിപ്പാറ, നാരായണൻ, പ്രസീത്, കെ.ഡി. സൈമൺ, എന്നിവർ സംസാരിച്ചു, സ്വീകരണ പരിപാടിക്ക് ശേഷം ബാലസംഘത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.



Post a Comment

0 Comments