പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി തെക്കേക്കുളം 43 ആം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ ബാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർമാരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും മാതാപിതാക്കൾക്ക് തുല്യമാണ് കുട്ടികൾക്ക് അവർ നൽകുന്ന സ്‌നേഹവും കരുതലും എന്ന് ബാബു തോമസ് പറഞ്ഞു. ജീവിതത്തിൽ അവർ എത്ര ഉന്നതിയിൽ എത്തിയാലും അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക പരിശീലനങ്ങൾ അവരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നവയാകുമെന്നും അദ്ദേഹം പറഞ്ഞു. അംഗനവാടി ടീച്ചർ രമ്യ, വാർഡ് വികസന സമിതി ചെയർമാൻ ആന്റണി ചിറ്റിലപ്പിള്ളി, വാർഡ് വികസന സമിതി അംഗം തങ്കായി കുര്യൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments